തിരുവനന്തപുരം:മാർ ബസേലിയോസ് എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാക്കൽ ചടങ്ങ് 'എക്‌സോഡോസ് 2022' ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്നു.മാവേലിക്കര രൂപതാ മെത്രാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷതവഹിച്ചു.ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തി.ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കുള്ള ബസേലിയൻ അവാർഡ് കെസിയ മേരി ജോയിസിന് സമ്മാനിച്ചു.ബർസാർ ഫാ.ജോൺ വർഗീസ് പാലനിൽക്കുന്നതിൽ,പ്രിൻസിപ്പൽ ഡോ.എബ്രഹാം ടി.മാത്യു,വൈസ് പ്രിൻസിപ്പൽ ഡോ.എസ് വിശ്വനാഥ റാവു, പൂർവ വിദ്യാർത്ഥി പ്രതിനിധി ഷോൺ സാം മാത്യു എന്നിവർ സംസാരിച്ചു.