pra

നെയ്യാറ്റിൻകര: പൂവാറിലെ റിസോർട്ടിൽ യുവതിയെ കൂട്ടത്തോടെ പീഡിപ്പിച്ച കേസിൽ റിസോർട്ടിലെ ക്ലീനിംഗ് തൊഴിലാളികളും അസാം സ്വദേശികളുമായ ലോക്കിനാഥ്, പ്രമോനഗം എന്നിവർ കുറ്റക്കാരെന്ന് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രശ്മി സദാനന്ദൻ. ശിക്ഷ 18ന്. 2013 നവംബർ 28നായിരുന്നു സംഭവം. റിസോ‌ർട്ട് സന്ദർശിക്കാനെത്തിയ ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിലുണ്ടായിരുന്ന വനിതയെയാണ് പ്രതികൾ പീഡിപ്പിച്ചത്. സംഘത്തിൽ 7 വനിതകളാണുണ്ടായിരുന്നത്. യുവതി പുറത്തുപോയ സമയത്ത് മുറി വൃത്തിയാക്കാനെന്ന വ്യാജേന അകത്തുകടന്ന പ്രതികൾ വാതിലിന്റെ ആണി ഇളക്കിവച്ചശേഷം വെളുപ്പിന് മുറിക്കുളളിൽ കടന്നാണ് കൃത്യം നടത്തിയത്. പൂവാർ സി.ഐ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും അഡ്വ. ഗോപികാ ഗോപാലും ഹാജരായി.