cpi

ആര്യനാട്: വനം സംരക്ഷണ മേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രദേശം കൂടെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്സ്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ പറഞ്ഞു. സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനത്തോടനബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിലംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്,മനോജ്.ബി. ഇടമന,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കള്ളിക്കാട് ചന്ദ്രൻ,കെ.എസ്.മധുസൂധനൻ നായർ,പുറുത്തിപ്പാറ സജീവ്,ജി.രാജീവ്, സ്വാഗത സംഘം വൈസ് ചെയർമാൻ ഇഞ്ചപ്പുരി സന്തു,മണ്ഡലം സെക്രട്ടറി എംഎസ്. റഷീദ്, എസ്.ശേഖരൻ,എസ്.എ.റഹീം,ഒ.ശ്രീകുമാരി,ഷിജുകുമാർ,അരുവിക്കര വിജയൻ നായർ,ജി.രാമന്ദ്രൻ,കണ്ണൻ.എസ്.ലാൽ എന്നിവർ സംസാരിച്ചു.