മുടപുരം: നിർദ്ദിഷ്ട കെ - റെയിൽ കടന്നു പോകുന്ന സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞു വൃക്ഷത്തൈകൾ നട്ട് പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി പരിസ്ഥിതി ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആന്റണി ഫിനു, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പനയത്ര ഷെരീഫ്,ഗ്രാമപഞ്ചായത്ത് മെമ്പർ സലീന റഫീക്ക്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അമൽ, ആർ.എസ്‌.പി നേതാവ് ഉല്ലാസ് പോയികവിള, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളായ താഹ മണലുവിള, സുദേവൻ, ഒ.ഐ.സി.സി നേതാവ് നൗഷാദ്, ചിറയിൻകീഴ്, കോൺഗ്രസ് നേതാക്കളായ വഹാബ്, സുരേഷ്, അശോകൻ, ഫാസിൽ, രാജു, സരസൻ, ബാഹുലേയൻ, മോഹനൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സുബി സൈനം, സിദ്ധിഖ്, മുനീർ, സഫ്‌വാൻ, ജാഷിദ്, മുബാറക്ക്, അനീഷ്, രാജേഷ്, പ്രമോദ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.