
ബാലരാമപുരം: കേരള സർവകലാശാല ബി.എസ്.സി ഫിസിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അരുണിമ എം.എസിന് പൗരസ്വീകരണം നൽകി. സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെമ്മന്റോയും 5000 രൂപയുടെ കാഷ് പ്രൈസും അരുണിമയ്ക്ക് കൈമാറി. ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ കെ. ഗോപിനാഥൻ, ബ്ലോക്ക് മെമ്പർ അഖില.എം.ബി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.വസന്തകുമാരി, അഡ്വ.തലയൽ പ്രകാശ്, വിജയകുമാർ, യുവകവി സുമേഷ് കൃഷ്ണൻ, സി.പി.എം ആലുവിള ബ്രാഞ്ച് സെക്രട്ടറി പ്രകാശ് എന്നിവർ സംബന്ധിച്ചു. ശശീന്ദ്രൻ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.