rvgmenon

തിരുവനന്തപുരം: രാജ്യത്ത് ജൈവ ഇന്ധനത്തിന്റെ ഉപഭോഗം കൂട്ടണമെന്ന് ഡോ. ആർ.വി.ജി. മേനോൻ പറഞ്ഞു.

ദേശീയ കിഴങ്ങുഗവേഷണ കേന്ദ്രത്തിൽ വിശാഖം തിരുനാൾ എൻഡോവ്മെന്റ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സൗരോർജ്ജം, ജലം, കാറ്റ് തുടങ്ങിയവയിൽ നിന്ന് കൂടുതൽ വൈദ്യുതിയുണ്ടാക്കുകയും ഫോസിൽ ഇന്ധന ഉപഭോഗം കുറയ്ക്കുകയും വേണം. അതാണ് പരിസ്ഥിതിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കിഴങ്ങുഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എം.എൻ. ഷീല അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ പ്രത്യേക പ്രഭാഷണം നടത്തി. ഡോ. ജെ. ശ്രീകുമാർ സ്വാഗതവും ഡോ. വിശാലാക്ഷി ചന്ദ്ര നന്ദിയും പറഞ്ഞു.