
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്തിക നഴ്സിംഗ് ഓഫീസറായി മാറ്റിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) വെസ്റ്റ് ജില്ലാ കമ്മിറ്റിയിലെ നഴ്സിംഗ് ഓഫീസർമാർ മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ പ്രകടനം നടത്തി.കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് എസ്.എസ് ഉദ്ഘാടനം ചെയ്ത പ്രകടനത്തിൽ കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. സലീന ഷാ, കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശ്രീജിത്ത്.എ,അജോ സാം വർഗീസ്,വെസ്റ്റ്,ഈസ്റ്റ് ജില്ലാ ട്രഷറർമാരായ ആശ എസ്, ജയചന്ദ്രൻ .എ.കെ,ജില്ലാ സെക്രട്ടറി സുഷമ.എൽ.ടി,ജില്ലാ ജോയിന്റ് സെക്രട്ടറി ഗീതാകുമാർ തുടങ്ങിയവർ പങ്കെടുത്തു.