ഉദിയൻകുളങ്ങര :വർഗീയ ശക്തികൾക്ക് താക്കീതായി സ്‌നേഹജ്വാല തെളിച്ചു. പെൺകുട്ടികളെ അണിനിരത്തി പ്രകടനം നടത്തിയ സംഘപരിവാർ ശക്തികൾക്കെതിരേ സി.പി .എം വെള്ളറട ഏരിയാ കമ്മിറ്റി കിഴാരൂരിൽ നടത്തിയ വനിതാ സംഗമത്തിൽ സ്‌നേഹജ്വാല കേന്ദ്രക്കമ്മിറ്റി അംഗം പി .കെ .ശ്രീമതി ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റി അംഗം സി .എസ് .സുജാത, ഗീതാ രാജശേഖരൻ, എസ് .ഉഷാകുമാരി ,സാറാ ബേബി ,ആർ. അമ്പിളി ,ഗിരിജകുമാരി ,ഷീബാറാണി,സി. പി .എം വെള്ളറട ഏരിയാ സെക്രട്ടറി സി .കെ .ശശി തുടങ്ങിയവർ സംസാരിച്ചു. എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം അനഘാ ഷാജി വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.