തിരുവനന്തപുരം :തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് സ്ഥാപക പ്രസിഡന്റും തിരു-കൊച്ചി നിയമസഭാംഗവുമായിരുന്ന എൻ.ഡി.ജോസിന്റെ ഒരു വർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 13ന് തിരുവനന്തപുരത്ത് നടക്കും.വൈകിട്ട് 5ന് പബ്ലിക് ലൈബ്രറി ഹാളിൽ ജോസിന്റെ മകൾ പത്മജ ജോസഫ് തുടക്കം കുറിക്കും.ഡോ.എ.നീലലോഹിതദാസ് അദ്ധ്യക്ഷത വഹിക്കും.വി.എം.സുധീരൻ,എം.ജി.രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്,തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ ഡീൻ പ്രൊഫ.കെ.രവീന്ദ്രൻ,ജോസിന്റെ ചെറുമക്കളായ ജെ.എബനേസർ,കവിത ജോസഫയിൻ എന്നിവർ സംസാരിക്കും. ഒരുവർഷക്കാലം വിവിധ സംസ്ഥാനങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഡോ.എ.നീലലോഹിതദാസ് ചെയർമാനായ ജന്മശതാബ്ദി കമ്മിറ്റിക്ക് രൂപം നൽകി. എസ്.എം.വിജയാനന്ദ്, ഡോ.എസ്.റയ്‌മൺ, ഡോ.ഐ.എസ്.ജവഹർ, അഡ്വ.ജമീലപ്രകാശം, അഡ്വ. ബാലജനാധിപതി, ഡോ.ജോസഫ്, എൻ.എൽ.ശിവകുമാർ (വൈസ്‌ചെയർമാൻമാർ) തകിടി കൃഷ്ണൻനായർ (ജനറൽകൺവീനർ) വി.സുധാകരൻ, നെല്ലിമൂട്പ്രഭാകരൻ, ടി.എം.സ്റ്റീഫൻ (കൺവീനർമാർ) മലയിൻകീഴ്‌ഗോപാലകൃഷ്ണൻ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ) അജിത് വെണ്ണിയൂർ (പബ്ലിസിറ്റി കമ്മിറ്റി കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.