photo

പാലോട്: ഫൈറ്റേഴ്സ് ഗ്രന്ഥശാലയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു.ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി,പുലിയൂർ വാർഡ് മെമ്പർ പി.സനിൽകുമാർ,നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ നായർ,വിവിധ രാഷ്ട്രീയ സംഘടനാ ഭാരവാഹികളായ വി.രാജ് കുമാർ,എസ്.എസ്. സജീഷ്,ബോബൻ ജോർജ്, എ.കെ ഹരിലാൽ, എസ് എസ്.ബാലു,ജി.സാജു ,എസ്. മിനീഷ്,പി.അപ്പുക്കുട്ടൻ നായർ, സപ് തപുരം മോഹനൻ തുടങ്ങിയവർ സംസാരിച്ചു.നന്ദിയോട്ടെ യുവസാഹിത്യ പ്രതിഭകളായ വിനയൻ അമ്പാടി,പ്രതാപൻ തെക്കേ കൂപ്പൻ, ദീപാ അജയ്, രജനി സേതു ,ആർദ്ര രാജഗോപാൽ, തീർത്ഥ ആർ.ജെ, ഹരികൃഷ്ണ.ടി.എസ് എന്നിവരെ ആദരിച്ചു.

ഫോട്ടോ ക്യാപ്ഷൻ:ഫൈറ്റേഴ്സ് ഗ്രന്ഥശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവഹിക്കുന്നു