ഉദിയൻകുളങ്ങര :മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലയിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ ആനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ ഉദ്ഘാടനം ചെയ്തു.മോഹൻകുമാർ അമരവിള സതി കുമാരി ജയികുട്ടി,പി ശിവകുമാർ,പത്മകുമാർ അഭിലാഷ് കൃഷ്ണൻനായർ,നിർമ്മലൻ,ശ്യാംലാൽ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.