കാട്ടാക്കട: സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലിനെത്തുടർന്ന് കോൺഗ്രസിന്റെ വ്യാപക പ്രതിഷേധം.മിക്കയിടങ്ങളിലും മുഖ്യമന്ത്രിയുടെ കോലവും ബിരിയാണിച്ചെമ്പും കൊണ്ടുള്ള വേറിട്ട പ്രതിഷേധ രീതിയാണ് നടന്നത്.

കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ,യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,അനിൽകുമാർ,ഷാജി എന്നിവർ നേതൃത്വം നൽകി.

പറണ്ടോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഷാമിലാബീഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.സി.സോമൻ നായർ,ബി.മുകുന്ദൻ,എ.സതീർ,മണ്ണാറം പ്രദീപ് എന്നിവർ നേതൃത്വം നൽകി.

വെള്ളനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി വെള്ളനാട് ജ്യോതിഷ് കുമാർ,കെ.എസ്.രാജലക്ഷ്മി,ഇന്ദുലേഖ,പി.കമലരാജ്,ടി.റോബർട്ട്, പുതുക്കുളങ്ങര മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.പൊന്നെടുത്ത കുഴി സത്യദാസ്,എൽ.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ഇർഷാദ്,ശ്രീക്കുട്ടി സതീഷ്,രാഘവലാൽ,അജിലാഷ്,എന്നിവർ നേതൃത്വം നൽകി.