തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിൽ നടത്തിയ ബി.എ പരീക്ഷയിൽ സ്‌പെഷ്യൽ വിഷയങ്ങളിൽ തിരുവനന്തപുരം സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾക്ക് ആദ്യ റാങ്കുകൾ. സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണത്തിൽ ബി. അഞ്ജു ഒന്നാം റാങ്കും എസ്. സുനജ രണ്ടാം റാങ്കും വി.എം. ശ്രീലക്ഷ്‌മി മൂന്നാം റാങ്കും നേടി. സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യത്തിൽ എസ്. ദേവിക ഒന്നാം റാങ്കും വാണി ബി. വിക്രമൻ രണ്ടാം റാങ്കും എൽ. അശ്വതി മൂന്നാം റാങ്കും നേടി.