kk

വർക്കല :'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഇടവ പഞ്ചായത്ത് തല ഉദ്ഘാടനം വെൺകുളം ഗവൺമെന്റ് എൽ.പി.എസിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബാലിക് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സോണിയ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ

ആർ.എസ്.കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു,സതീശൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,സഹകരണ ബാങ്ക് പ്രസിഡന്റ് ശശാങ്കൻ തുടങ്ങിയവർ സംബന്ധിച്ചു.