
നെയ്യാറ്റിൻകര: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിളളയുടെ ജീവചരിത്രത്തെ പ്രമേയമാക്കി കവി സുകു മരുതത്തൂർ രചിച്ച ' അഗ്നിസൂര്യൻ ' എന്ന കാവ്യത്തെക്കുറിച്ച് ഭൂമിക കലാ സാഹിത്യവേദി നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ സംഘടിപ്പിച്ച ചർച്ചയും കവിയരങ്ങും നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെക്കുറിച്ച് കാവ്യരൂപത്തിൽ എഴുതി പ്രസിദ്ധീകരിച്ച കവി സുകു മരുതത്തൂരിനെയും ചർച്ച സംഘടിപ്പിച്ച ഭൂമികയുടെ സാമൂഹിക ബോധത്തേയും ചെയർമാൻ അഭിനന്ദിച്ചു.ഗിരീഷ് കളത്തറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കവിയും അദ്ധ്യാപകനുമായ എൻ.എസ്.സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഭൂമിക കലാ സാഹിത്യ വേദിയുടെ ലോഗോ ചടങ്ങിൽ പി.കെ.രാജ് മോഹനൻ എൻ.എസ്.സുമേഷ് കൃഷ്ണനു നൽകി പ്രകാശനം ചെയ്തു.സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ സ്വാഗതം ആശംസിച്ചു. ഗിരീഷ് കളത്തറ പുസ്തകാവതരണം നടത്തി.മണികണ്ഠൻ മണലൂർ പുസ്തക ചർച്ചാ അവലോകനം നടത്തി.തുടർന്ന് അഗ്നിസൂര്യൻ പുസ്തക രചയിതാവായ സുകു മരുതത്തൂരിനെയും, മലയാറ്റൂർ അവാർഡ് ജേതാവായ എൻ.എസ്.സുമേഷ് കൃഷ്ണനേയും പരിസ്ഥിതിപ്രവർത്തകനായ തണൽവേദി ഉണ്ണികൃഷ്ണനേയും ഭൂമിക ആദരിച്ചു. മാറനല്ലൂർ സുധി,ശാന്തകുമാരി കീഴാറൂർ,കുമാർ സംയോഗി,അഡ്വ.തലയൽ പ്രകാശ്,രതീഷ്ചന്ദ്രൻ മാരായമുട്ടം, അജയൻ അരുവിപ്പുറം, ഒഡേസ സുരേഷ്, തണൽവേദി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സുകു മരുതത്തൂർ മറുപടി പ്രസംഗം നടത്തി.അശോക് ദേവദാരു നന്ദി പറഞ്ഞു.