
തിരുവനന്തപുരം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി ജനറൽ ജി.പ്രഭാകരൻ ആവശ്യപ്പെട്ടു.കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കടവിൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു.ഐ.ജെ.യു ദേശീയ സെക്രട്ടറി യു.വിക്രമൻ, കെ.ജെ.യു.സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ റഹീം ഒലവക്കോട് എന്നിവർ സംസാരിച്ചു. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.പി.സുരേഷ്ബാബു സ്വാഗതവും പ്രജീഷ് നിർഭയ നന്ദിയും പറഞ്ഞു.ജില്ലാ ഭാരവാഹികളായി കടവിൽ റഷീദ് (പ്രസിഡന്റ്) പി.സുരേഷ്ബാബു (സെക്രട്ടറി ),ഉല്ലാസ് ശ്രീധർ (ട്രഷറർ) കഴക്കൂട്ടം സുരേഷ്, രജിത എസ്.ആർ. (വൈസ് പ്രസിഡന്റുമാർ) വിഘ്‌നേശ്വർ, അജയൻ കുന്നിൽ (ജോയിന്റ് സെക്രട്ടറിമാർ) ബി.എസ്.ഇന്ദ്രൻ (സംസ്ഥാന എക്സിക്യുട്ടീവ് ) കരൂർ അനൂപ്, എ.എൽ.മുകുന്ദൻ (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.