തിരുവനന്തപുരം:വ്യാപാരികളുടെ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സമീപനത്തെയും ഇടപെടലിനെക്കുറിച്ച് ഏകോപന സമിതി നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി വ്യക്തമാക്കി. വ്യാപാരികൾക്ക് അനുകൂലമായ നിലപാടെടുക്കുന്ന സർക്കാരിനെ മോശമായി കാണിക്കാൻ ഏകോപന സമിതി നടത്തുന്ന വില കുറഞ്ഞ പ്രസ്താവനകൾ സമൂഹം തിരിച്ചറിയണമെന്നും ഇത്തരം പ്രസ്താവനകൾ തള്ളിക്കളയണമെന്നും കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി പ്രസിഡന്റ് എൻ.സുധീന്ദ്രനും സെക്രട്ടറി എം.ബാബുജാനും അഭ്യർത്ഥിച്ചു.