
വെഞ്ഞാറമൂട്:ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയ്ക്കെതിരെ വെഞ്ഞാറമൂട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചു.മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഒാൾ ഇന്ത്യ ഇമാം കൗൺസിൽ ജനറൽ സെക്രട്ടറി ഹാഫിസ് അഫ്സൽ ഖസിമി ഉദ്ഘാടനം ചെയ്തു.മഹല്ല് ഐക്യ വേദി ചെയർമാൻ ഹാജി റഷീദ് അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ഐക്യവേദി ജനറൽ കൺവീനർ വി.എം.ഫത്തഹുദ്ധീൻ റഷാദി,വെഞ്ഞാറമൂട് മുസ്ലിം ജമാഅത് ചീഫ് ഇമാം നാസറുദ്ധീൻ മന്നാനി,അഷ്‌റഫ് മാണിക്കൽ,ജഹാംഗീർ ആനച്ചൽ,നിസാർ മൗലവ,ആരുടിയിൽ താജ്, മാണിയ്ക്കൽ ജമാ അത്ത് പ്രസിഡന്റ് അഷറഫ്,ആനച്ചൽ ജഹാംഗീർ,നൗഷാദ് മൈലയ്ക്കൽ പേരുമല അഷറഫ് ബാഖവി,അൻസാരി മൗലവി, ഐ.ഷാജഹാൻ എന്നിവർ പെങ്കെടുത്തു.