നെടുമങ്ങാട്:കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അരുവിക്കര ജില്ലാ പ്രസിഡന്റ് അരുവിക്കര വിജയൻ നായരുടെ അദ്ധ്യക്ഷതയിൽ എം.എൽ.എ അഡ്വ.ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ജി.ശശി സ്വാഗതം പറഞ്ഞു.ട്രഷറർ കെ.വിജയകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.കൃഷ്ണൻ കുട്ടി നായർ,സംസ്ഥാന പെൻഷണേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,ഒാൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി റജി,വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.അജയകുമാർ,എൻജിനീയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.വി.സന്തോഷ്,പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം ഗ്രേസ്മെർലിൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ഭാരവാഹികൾ:അരുവിക്കര വിജയൻ നായർ (പ്രസിഡന്റ്) , വെള്ളനാട് വിജയൻ (വൈസ് പ്രസിഡന്റ്), ജി.ശശി (സെക്രട്ടറി),എൻ.ജയകുമാർ (ജോയിന്റ് സെക്രടറി),കെ.വിജയകുമാർ (ട്രഷറർ).