o

കടയ്ക്കാവൂർ: പ്ലാവഴികം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണിയിലായിട്ട് നാളേറെയായി. കടയ്ക്കാവൂർ കായിക്കര വിളഭാഗം റോഡിൽ പ്ലാവഴികം ജംഗ്ഷനിലാണ് ഈ കാത്തിരിപ്പ് കേന്ദ്രം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ഷേത്രത്തിനും സമീപത്തായി സ്ഥിതിചെയ്യുന്ന ഈ കാത്തിരിപ്പ് കേന്ദ്രത്തിനെ വിദ്യാർഥികൾ ഉൾപ്പെടെ അനവധി യാത്രക്കാരാണ് നിത്യേന ഉപയോഗിക്കുന്നത്. എന്നാൽ തൂണുകളും മേൽക്കൂരയും പൊട്ടിപോളിഞ്ഞ് ചോന്നൊലിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. 2015-16 വർഷത്തെ സമ്പത്ത് എം.പിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പഞ്ചായത്ത് അധികൃതർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയിട്ടുണ്ട്. അടിയന്തിരമായി കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.