coon

കോട്ടയം: വീടുകളിലെ സാധാരണ സൗകര്യങ്ങളിൽ കൃഷി ചെയ്യാവുന്നതും മഴക്കാലത്തെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തികൊണ്ട് ലളിതമായ രീതിയിൽ മികച്ച വിളവെടുക്കാവുന്നതുമായ കൂൺ കൃഷിയിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിന്റെ പാമ്പാടി വെള്ളൂരിലുളള ഗവേഷണ കേന്ദ്രത്തിൽ വച്ച് 18 ന് പരിശീലനം നടത്തുന്നു. രാവിലെ 10 മുതൽ വിദഗ്ദർ നയിക്കുന്ന ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും. ടൈസിലെ കൂൺ മാതൃകാ ഫാം പരിചയിക്കാനും അവസരമുണ്ടാകും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തത്സമയം ഓൺലൈനായി ക്ലാസിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9633723305.