pp

വർക്കല: വർക്കലയിൽ കഴിഞ്ഞ ദിവസം നടന്ന ഡി.വൈ.എഫ്.ഐ - ബി.ജെ.പി സംഘർഷത്തിൽ വർക്കല നഗരസഭയിലെെ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രവർത്തകരെ ഡി.വൈ.എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വി. ജോയി എം.എൽ.എയുടെ ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

സംഘർഷത്തിന് പിന്നിൽ സ്ഥലം എം.എൽ.എ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഒത്താശ നൽകുന്നുവെന്നാരോപിച്ച് ഇന്നലെ രാവിലെ 11ന് വർക്കല മൈതാനത്തു നിന്ന് ആരംഭിച്ച മാർച്ചിൽ 150 ഓളം ബി.ജെ.പി പ്രവർത്തകർ പങ്കെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധ ജാഥ ആയുർവേദ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ ഓടിയെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റാൻ

ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ ഇരിപ്പുറപ്പിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ജി. ഗിരികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജി. ആർ.വി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ തിരുമല അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ,വക്കം അജിത്ത്, ജില്ലാ സെൽ കോഡിനേറ്റർ നിഷാന്ത് സുഗുണൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ അഡ്വ.ആർ.അനിൽകുമാർ, സ്റ്റേറ്റ് കമ്മിറ്റി അംഗം ചെറുവയ്ക്കൽ ജയൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദിനേശ് ഇടവ, അനന്തു വിജയ്, കോവിലകം മണികണ്ഠൻ, കൗൺസിലർമാരായ അനീഷ്, രാഖി, ഷീന ഗോവിന്ദ്, സിന്ധു വിജയൻ, അനു കെ.എൽ, പ്രിയ ഗോപൻ,സിന്ധു. വി,

തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ കോലം പ്രവർത്തകർ കത്തിച്ചു.