
മുടപുരം:വി.വാമദേവന്റെ നിര്യാണത്തിൽ അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെയും നവഭാവന സമിതിയുടെയും നേതൃത്വത്തിൽ നടന്ന അനുശോചന യോഗം അഡ്വ.വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെയും മുട്ടപ്പലം നവഭാവന സമിതിയുടെയും പ്രസിഡന്റായ എസ്.വി.അനിലാൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, ബ്ലോക്ക് പഞ്ചായത്ത്സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജി.വിജയകുമാരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ അനിൽ,അഡ്വ.എം.റാഫി,ബി.മുരളീധരൻ നായർ,കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ്, ഡോ.ചന്ദ്രകുമാർ,സർവീസ് സഹകരണബാങ്ക് ഭരണ സമിതി അംഗങ്ങളായ എം.അലിയാരുകുഞ്ഞ്,ജെ.സുദേവൻ,രാജൻ ഉണ്ണിത്താൻ,ഡി.അർജ്ജുനൻ, ആർ.ബസന്ത്,എം.കെ.കുമാരി എസ്.എൻ.ഡി.പി മുട്ടപ്പലം ശാഖാ സെക്രട്ടറി രാമചന്ദ്രൻ,പി.സഹദേവൻ,എ.ഹാരീദ്,എൻ.എസ്.പ്രഭാകരൻ,ഗോപിനാഥൻ നായർ,എച്ച്.സജീവ്,സുരേഷ്‌കുമാർ.എസ്.സുകു,ബി.എസ്.സജിതൻ,അഡ്വ.കെ.എസ്. അനിൽകുമാർ,റിനി .ജി.എസ്, എൻ.ആർ.റിനു ,സി.പ്രസന്നൻ , കോളിച്ചിറ പ്രസന്നൻ,കെ.സുരേഷ്‌കുമാർ,ടി.ബിനു തുടങ്ങിയവർ പങ്കെടുത്തു.നവഭാവന സമിതി സെക്രട്ടറി വി.മദനകുമാർ സ്വാഗതവും സഹകരണ ബാങ്ക് സെക്രട്ടറി ഇൻചാർജ് കെ.എസ്.ലാൽജീവ് നന്ദിയും പറഞ്ഞു.