jun11d

ആറ്റിങ്ങൽ : ‘മുറിയരുത്,​മുറിക്കരുത് എന്റെ ഇന്ത്യയെ’ എന്ന മുദ്രാവാക്യം ഉയർത്തി ജനതാദൾ (എസ്) സംഘടിപ്പിച്ച മതേതരസംഗമം ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ മുൻ എം.എൽ.എ അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എസ്.ഫിറോസ് ലാൽ മതേതര പ്രതിജ്ഞ ചൊല്ലി.വല്ലൂർ രാജീവ്,കെ.എസ്.ബാബു,സജീർ രാജകുമാരി എന്നിവർ സംസാരിച്ചു.വി.കെ.ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു.ആലംകോട് ബഷീർ സ്വാഗതവും തട്ടത്തുമല സുനിൽകുമാർ നന്ദിയും പറഞ്ഞു.