
ഉദിയൻകുളങ്ങര: കരമന-കളിയിക്കാവിള ദേശീയ പാതയോരത്തെ കലുങ്ക് തകർന്നു. ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനുമിടയ്ക്ക് ബി.എസ്.എൻ.എൽ ഓഫീസിനു സമീപത്തെ റോഡിനു കുറുക്കെയുള്ള തോടിന്റെ കലുങ്കാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാത വാഹനമിടിച്ചാണ് കലുങ്ക് തകർന്നതെന്ന് സമീപ വാസികൾ പറയുന്നു. കലുങ്ക് തകർന്നത് അറിയാതെ എത്തിയ രണ്ട് ഇരുചക്ര വാഹന യാത്രികർ ഇവിടെ വീണ് പരിക്ക് പറ്റി. കലുങ്ക് തകർന്ന വിവരം നാട്ടുക്കാർ അധികൃതരെ അറിയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.