p

തിരുവനന്തപുരം: പുതിയ പരീക്ഷാ സോഫ്​റ്റ്‌വെയറായ സ്​റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് വഴി നടത്തിയ പി.ജി (ന്യൂ ജനറേഷൻ) കോഴ്സായ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റ അനലി​റ്റിക്‌സ് ഒന്നാം സെമസ്​റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 20 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ മൂന്നാം വർഷ എം.ബി.ബി.എസ്. പാർട്ട് 2 (മേഴ്സിചാൻസ് - 2008 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 20 വരെ അപേക്ഷിക്കാം.

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.ബി.എ (ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ)/ ട്രാവൽ & ടൂറിസം) പരീക്ഷയുടെ ഇന്റേൺഷിപ്പ് - വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ജൂൺ 16, 17, 18 തീയതികളിലെത്തണം.

ജ​ർ​മ്മ​നി​യി​ൽ​ ​തു​ട​ർ​പ​ഠ​ന​വും​ ​ജോ​ലി​യും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ന്ത്യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കി​ൽ​ ​സെ​ന്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ല​സ് ​ടു​ ​പൂ​ർ​ത്തി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്സിം​ഗ്,​ ​ഹോ​സ്‌​പി​റ്റാ​ലി​റ്റി,​ ​ലൊ​ജി​സ്റ്റി​ക് ​എ​ന്നി​വ​യി​ൽ​ ​ജോ​ലി​യോ​ടൊ​പ്പം​ ​പ​ഠ​നം​ ​എ​ന്ന​ ​പ്രോ​ഗ്രാ​മി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സൗ​ജ​ന്യ​ ​ഹ​യ​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സി​ൽ​ ​പ്ല​സ്ടു​ ​ക​ഴി​ഞ്ഞ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​സൗ​ജ​ന്യ​ ​ജ​ർ​മ്മ​ൻ​ ​ഭാ​ഷാ​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കും.
ഫോ​ൺ​:​ 81380​ 25058.