dyfi

വിതുര: ഡി.വൈ.എഫ്.ഐ വിതുര മേഖലാകമ്മിറ്റിയുടെ കീഴിലുള്ള പൊന്മുടി യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. പൊന്മുടി മേഖലയിലെ എസ്റ്റേറ്റിലെ മുഴുവൻ കുട്ടികൾക്കുമുള്ള പഠനോപകരണ വിതരണം ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ വിതുരബ്ലോക്ക്സെക്രട്ടറി സിയാദ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ്, ബ്ലോക്ക്കമ്മിറ്റിഅംഗം സുർജിത്ത്, മേഖലാപ്രസിഡന്റ് ഷാഫി, സെക്രട്ടറി അജിത് ജോയി,ട്രഷറർ ഷിധി,മേഖലാകമ്മിറ്റിഅംഗങ്ങളായ പാർത്ഥൻ, വിഷ്ണു, ഡി.വൈ.എഫ്.ഐ പൊന്മുടി യൂണിറ്റ് സെക്രട്ടറി ഡാനി, പ്രസിഡന്റ് വൈഷ്ണവ്, പൊന്മുടി വാർഡ്മെമ്പർ രാധാമണി, സി.പി.എം പൊന്മുടി ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ എന്നിവർ പങ്കെടുത്തു.