
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി ജി.എസ്. വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ഒ 2 ജൂൺ 17ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.ലെന, ജാഫർ ഇടുക്കി, റിത്വിക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വിവാഹശേഷം പ്രേക്ഷകർക്കുമുന്നിൽ എത്തുന്ന നയൻതാര ചിത്രമാണ് ഒ 2. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് ലെനയും ജാഫർ ഇടുക്കിയും അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കിയുടെ ആദ്യ തമിഴ് ചിത്രമാണ് ഒ 2. അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് എ അഴകൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മാണം.