
ആക്ഷന് പ്രാധാന്യം നൽകി ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന തഗ്‌സ് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും ശരത് അപ്പാനിയും. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഹ്രിദ്ദു ഹറൂൺ എന്ന യുവതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹ്രിദ്ദു പ്രധാന വേഷത്തിൽ അഭിനയിച്ച ആമസോൺ വെബ് സീരിസ് റിലീസിന് ഒരുങ്ങുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹിന്ദിചിത്രം മുംബൈക്കറിൽ വിജയ് സേതുപതിക്കും വിക്രാന്ത് മസിക്കും ഒപ്പം ഹ്രിദ്ദു പ്രധാന വേഷത്തിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ബോബി സിത്ത്, നടനും നിർമ്മാതാവുമായ ആർ.കെ. സുരേഷ് എന്നിവരുടെ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. പ്രിയേഷ് ആണ് ഛായാഗ്രഹണം. വിക്രം, ആർ.ആർ.ആർ. എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയ ഷിബുവിന്റെ എച്ച്.ആർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, നായകനായി അഭിനയിച്ച ഹേയ് സിനാമിക ആയിരുന്നു ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ആദ്യ സിനിമ. അദിതി റാവുവും കാജൽ അഗർവാളും ആയിരുന്നു നായികമാർ.പി.ആർ.ഒ പ്രതീഷ് ശേഖർ.