
കാട്ടാക്കട: കനത്ത മഴയിൽ കൂറ്റൻ മരം ഒടിഞ്ഞ് വീണ് ക്രിസ്തുരാജ ദേവാലയത്തിലെ ഏഴടി പൊക്കമുള്ള ക്രിസ്തുരാജ തിരുസ്വരൂപം പൂർണമായും തകർന്നു. സമീപ പുരയിടത്തിലെ കൂറ്റൻ ആഞ്ഞിലി മരമാണ് ഒടിഞ്ഞ് വീണത്. കാട്ടാക്കട കട്ടക്കോട് മലപ്പനംകോട് ക്രിസ്തുരാജ ദേവാലയത്തിൽ ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒരു വർഷം മുൻപ് വിശ്വാസി നേർച്ചയായി സ്ഥാപിച്ച തിരുസ്വരൂപമാണ് തകർന്നത് വീണത്. പുലർച്ചെയായിരുന്നതിനാൽ ദുരന്തം ഉണ്ടായില്ല.