തിരുവനന്തപുരം:കേരള കോൺഗ്രസ് (എം) തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം ഭാരവാഹികളായി പീറ്റർ കുലാസ് (പ്രസിഡന്റ്),ആർ.ഐ.ദിലീപ് പ്രശാന്ത് (വൈസ് പ്രസിഡ‌ന്റുമാർ), അജയകുമാർ (ട്രഷറർ),പാൽക്കുളങ്ങര എ.ഹരിദാസ് (സംസ്ഥാന കമ്മിറ്റി അംഗം),ഡി.ശാന്തകുമാർ, പാലിയോട് സദാനന്ദൻ,വിൻസെന്റ് കുലായിസ്,ആർ.നന്ദകുമാർ,വെട്ടുകാട് അനിൽ,ഉമർദീൻ,മഞ്ചു വിപിൻ (ജില്ലാകമ്മിറ്റി അംഗങ്ങൾ),തമ്പാനൂർ മോഹൻ, ബിൻസൻ ഗോമസ്,ബി.അഭിലാഷ്,പ്രീത വി.ആർ,ടെറിസൺ അഗസ്റ്രിൻ (നിയോജകമണ്ഡലം സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ അഡ്വ.ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ് സഹായദാസ്, ജില്ലാവരണാധികാരി അഡ്വ.അലക്സ് ജേക്കബ്,ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു തുടങ്ങിയവരും പങ്കെടുത്തു.