തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയ്‌ക്കെതിരെ പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടും എൽ.ഡി.എഫിലെ ഘടകകക്ഷികൾ പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട്‌ രവി ആരോപിച്ചു.മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നeവശ്യപ്പെട്ട് കണിയാപുരത്ത് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആലുംമൂട് ഫറൂഖ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ എം.എ വാഹീദ്,ബി.ആർ.എം ഷഫീർ,എം.മുനീർ,ഭുവനേന്ദ്രൻ നായർ,നിജാദ് മുഹമ്മദ്,റമീസ് ഹുസൈൻ,പ്രവീൺ,പൊടിമോൻ അഷറഫ് എന്നിവർ പങ്കെടുത്തു.