തിരുവനന്തപുരം : എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാനവകാശമുള്ള മതേതര രാജ്യത്ത് ഭരണാധികാരികളുടെ പാർട്ടിക്കാർ നടത്തിയ പ്രവാചക നിന്ദ ഇസ്ലാം മത വിശ്വാസികൾക്ക് മാത്രമല്ല മതനിരപേക്ഷ മനസുകളെയാകെ വേദനിപ്പിച്ചെന്ന് സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. പ്രവാചക നിന്ദയ്ക്കെതിരെ തിരുവനന്തപുരത്ത് വിവിധ മുസ്ളിം സംഘടനാ നേതാക്കളുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ:സലീം അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ സി.ബി.കുഞ്ഞിമുഹമ്മദ്,കരമന ബയാർ, ഹക്കീം ജി.അഷ്‌റഫ്,എസ്.നജ്മുദ്ദീൻ, എം.മുഹമ്മദ് മാഹിൻ, ഇമാമുമാരായ അഹമ്മദ് ബാഖവി, ഹിഷാമി സക്കീർഹുസൈൻ എന്നിവർ സംസാരിച്ചു.