
പാറശാല: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സി.സൈമനുള്ള യാത്ര അയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി ബി.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് രതീഷ് ആർ.പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അജിത് കുമാർ,ആർ.സുരേഷ് ബാബു,സി.മധുകുമാർ,ജില്ലാ വൈസ് പ്രസിഡന്റ് എം.സതീഷ് കുമാർ,കെ.ഷിബു താലൂക്ക് സെക്രട്ടറി സനൽകുമാർ എന്നിവർ സംസാരിച്ചു.