തിരുവനന്തപുരം:ലോക കേരള മാദ്ധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാഡമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരള ഇന്ന് തുടങ്ങും.
വൈകിട്ട് 4.30ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ്,താലിബാൻ ഭീകരവാദികൾ കൊലപ്പെടുത്തിയ റോയിറ്റേഴ്‌സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രൊഫ.മുഹമ്മദ് അഖ്തർ സിദ്ദിഖി ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്,മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം,മുതിർന്ന പ്രസ് ഫോട്ടോഗ്രാഫർ പി.മുസ്തഫ, സ്വരലയ ചെയർമാൻ ഡോ.ജി.രാജ്‌മോഹൻ,കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,മീഡിയ അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി കെ.കല തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എം.ബി.എസ് ക്വയറിന്റെ സംഗീത വിരുന്നും നടക്കും. 14 വരെയാണ് ഫെസ്റ്റിവൽ