
തഴവ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുലശേഖരപുരം കടത്തൂർ പുത്തൻകണ്ടത്തിൽ തങ്കപ്പനാചാരിയുടെ മകൻ സുഭാഷാണ് (38) മരിച്ചത്.
മേയ് 9 രാത്രി 9 ഓടെ ദേശീയപാതയിൽ പുത്തൻ തെരുവ് ജംഗ്‌ഷനിലായിരുന്നു അപകടം. നിർമ്മാണ തൊഴിലാളിയായിരുന്ന സുഭാഷ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. അമ്മ: ഓമനയമ്മ. ഭാര്യ: ഐശ്വര്യ. മക്കൾ: ആദി, അമ്പാടി.