r

തിരുവനന്തപുരം: അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷക്കാകാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമഴക്ക് സാദ്ധ്യതയുണ്ട്.

തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും വടക്കൻ ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും. ഇന്ന് പത്തനംതിട്ട, ​ ഇടുക്കി, പാലക്കാട്,​ മലപ്പുറം, കോഴിക്കോട്,​ കണ്ണൂർ,​ കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.