
പാറശാല: പശുവിന് പുല്ല് ശേഖരിക്കാൻ പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പാറശാല പവതിയാൻവിള തിരുവേട്ടക്കകത്ത് ജെ.ജയകുമാർ (സുകു - 61) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിന് സമീപത്തുള്ള തവളയില്ലാകുളത്തിന്റെ വരമ്പിൽ എത്തി പുല്ല് ശേഖരിക്കവേ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ഇതുകണ്ട കാൽനടക്കാരൻ പറഞ്ഞതറിഞ്ഞ് ബന്ധുക്കൾ ചേർന്ന് ഉടൻ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാറശാല പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2ന് കുടുംബ വക ശ്‌മശാനത്തിൽ സംസ്കരിക്കും. ഭാര്യ: വിജയകുമാരി. മക്കൾ: ശ്യാം, ശരത്, ശരണ്യ. മരുമക്കൾ: അർച്ചന, പ്രഭു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.