dd

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത്. പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജി.ആർ. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ഇ ഫോർ എന്റർനെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതം ജസ്റ്റിൻ വർഗീസ്. ഒാണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.