k-surendran

തിരുവനന്തപുരം: അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യമായ പ്രതികാരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡ‌ന്റ് കെ.സുരേന്ദ്രൻ. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടെ കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമായി. സ്വപ്നാസുരേഷിന് കോടതികളെ സമീപിക്കാനുള്ള അവകാശം ഇല്ലാതാക്കാമെന്നാവും സർക്കാർ കരുതുന്നത്. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വച്ച് വാദിക്കാൻ അവകാശമുള്ള നാടാണിത്. സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ആർക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ വരില്ല.