general-body

ചിറയിൻകീഴ്: കേരള കോൺഗ്രസ് (എം) ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊതുയോഗം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. റിട്ടേണിംഗ് ഓഫീസർ എസ്.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സഹായദാസ്, ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വ. അലക്സ് ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് വിക്രമൻ മുടപുരം എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ. പുഷ്കരൻ (പ്രസിഡന്റ്), ബിന്ദു കുമാർ, മണികണ്ഠൻ (വൈസ് പ്രസിഡന്റുമാർ), എ. നകുലൻ, ജറാൾഡ് ഡിസൂസ്, അനിൽകുമാർ ( ജനറൽ സെക്രട്ടറിമാർ ), മോഹൻകുമാർ (ട്രഷറർ), അഴൂർ ബാജി (സംസ്ഥാന കമ്മിറ്റി അംഗം), ശശികുമാർ, അനക്‌സ്, വത്സലകുമാരി, ജി. അനിൽകുമാർ, കെ.ആർ. പ്രസാദ്, തുളസി (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.