ard

ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലസഭാ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ. സുനിത കുമാരി അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് റീജിണൽ ഹെഡ് അരുൺ. എസ്.നായർ, ബാലസഭാ ആർ.പി. രമണി,കെ.എസ്. മോളി , അനീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നിർദ്ദേശങ്ങൾ ഗ്രൂപ്പ് തലത്തിൽ ചർച്ച ചെയ്ത് പ്രസിഡന്റിന് സമർപ്പിച്ചു. ബാലസഭാ സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പഠനോപകരണ വിതരണവും ബാലഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പഞ്ചായത്ത് ഹാളിൽ സ്വീകരണവും നൽകി.