ulghadanam-cheythu-samsar

കല്ലമ്പലം: കാരുണ്യമാണ് പൊതു പ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മുഖമുദ്രയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീറിന്റെ നേതൃത്വത്തിൽ കല്ലമ്പലത്ത് സംഘടിപ്പിച്ച ചികിത്സാ സഹായവിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് കോൺഗ്രസ്‌ നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ എസ്.റാം മോഹന് വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള സഹായമായി ഷമീർ കുന്നമംഗലം നൽകിയ അഞ്ചു ലക്ഷം രൂപ റാം മോഹന് കൈമാറി. അർഹരായ മറ്റ് അനേകം പേർക്കും ചടങ്ങിൽ ധനസഹായങ്ങൾ വിതരണം ചെയ്തു. നാവായിക്കുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ .എം. എം. താഹ അദ്ധ്യക്ഷത വഹിച്ചു. അഡ്വ .ഷമീർ കുന്നമംഗലം മുഖ്യാതിഥിയായി. പി.എം ബഷീർ, എ. ഇബ്രാഹിം കുട്ടി, അഡ്വ:ബി. ഷാലി, ബി. ധനപാലൻ, അഡ്വ.സി.രവീന്ദ്രനുണ്ണിത്താൻ, കെ.രഘുനാഥൻ, ജയകൃഷ്ണൻ, അഡ്വ.എ. അസീം ഹുസൈൻ, വി.എസ്. ഷാലിബ്‌, എം.എൻ. റോയ്, സന്തോഷ്‌ കുമാർ, പാറപ്പുറം ഹബീബുള്ള തുടങ്ങിയവർ പങ്കെടുത്തു.