rasheed

ആര്യനാട്: രണ്ട് ദിവസങ്ങളിലായി ആര്യനാട് വച്ച് നടന്ന സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ മണ്ഡലത്തിലെ എൽ.ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സി.പി.ഐയെ അവഗണിക്കുന്നതായും എം.എൽ.എ സി.പി.ഐയെ അവഗണിക്കുന്നതായും വിമർശനമുയർന്നു. മണ്ഡലം സെക്രട്ടറിയായി എം.എസ്. റഷീദിനെ വീണ്ടും തിരഞ്ഞെടുത്തു. 31 അംഗ മണ്ഡലം കമ്മിറ്റിയെയും 34 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മന്ത്രി ജി.ആർ. അനിൽ, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മീനാങ്കൽ കുമാർ, വി.പി.ഉണ്ണികൃഷ്ണൻ, കള്ളിക്കാട് ചന്ദ്രൻ, സോളമൻ വെട്ടുകാട്, ഇന്ദിരാ രവീന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ വിളപ്പിൽ രാധാകൃഷ്ണൻ, പി.കെ. രാജു, എം.എസ്. റഷീദ്,ഈഞ്ചപ്പുരി സന്തു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.