കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.കൗൺസിലർമ്മാരായ കൊറ്റംപള്ളി ഷിബു,ശിശുപാലൻ,പറണ്ടോട് മുകുന്ദൻ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,ശാഖാ സെക്രട്ടറി വി.ബിനുകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എ.മോഹനൻ (പ്രസിഡന്റ്‌),കെ.രവീന്ദ്രൻ(വൈസ് പ്രസിഡന്റ്‌ ),കൊറ്റംപള്ളി ബിനു(സെക്രട്ടറി ),കെ.സുരേഷ്(യൂണിയൻ പ്രതിനിധി),ആർ.കെ.രജി കുമാർ,സുനിൽ കുമാർ,സ്വയംപ്രഭ,ധനപാലൻ,ഡി.സജി,കെ.ജി.അശോകൻ,എ.സി.ഷൈജു(മാനേജിംഗ് കമ്മിറ്യംഗങ്ങൾ),എസ്.അനിൽകുമാർ,എം.എസ്.വിജയകുമാർ,സുരേന്ദ്രൻ കൂന്താണി (പഞ്ചായത്ത്‌ കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരെഞ്ഞെടുത്തു.