കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം ആലംകോട് ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റർ കൊറ്റംപള്ളി ഷിബു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. കൗൺസിലർമ്മാരായ ശിശുപാലൻ,പറണ്ടോട് മുകുന്ദൻ,ശാഖാ കൺവീനർ ജീവകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ.സുദർശനൻ (പ്രസിഡന്റ്), ഡി.സാംബശിവൻ (വൈസ് പ്രസിഡന്റ്), ടി.ഉദയകുമാർ(സെക്രട്ടറി), എസ്.വിനയകുമാർ(യൂണിയൻ കമ്മിറ്റിയംഗം), ടി.സുധാംബിക,എസ്.ചന്തു,കെ.വിജയകുമാർ,ആർ.അനിൽകുമാർ,ജി.ബിനു,എസ്.ചന്ദ്രകുമാർ,എസ്.സുന്ദരേശൻ (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ),ടി.ജീവകുമാർ,ജി.വിനോദ്, എസ്.രവി (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.