congress

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും തുടർച്ചയായി അപകീർത്തിപ്പെടുത്തുന്ന മോദി സർക്കാരിനെതി​രെ എ.ഐ.സി​.സി​ ആഹ്വാന പ്രകാരം ഇന്ന് രാവിലെ 10 ന് എറണാകുളം, കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും സത്യാഗ്രഹവും സംഘടിപ്പിക്കും.

എറണാകുളം ഇ.ഡി ഓഫീസിലേക്ക് നടക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോഴിക്കോട്ട് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ കോൺഗ്രസ് ജനപ്രതിനിധികളും കെ.പി.സി.സി, ഡി.സി.സി നേതാക്കളും എറണാകുളത്തും പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ നേതാക്കൾ കോഴിക്കോടും മാർച്ചുകളിൽ പങ്കെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.