തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി) കേരളാ ഘടകത്തിന്റെ രൂപീകരണ സമ്മേളനം നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഹോട്ടൽ മൗര്യ രാജധാനിയിൽ നടക്കും. കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ അദ്ധ്യക്ഷൻ ബി.സി. ബാർട്ടിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷത വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ് എം. ശിവശങ്കർ എം.എൽ.എ (പുതുച്ചേരി) മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ. വിനോദ്, സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണർ പി.എസ്. കിരൺലാൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മുതിർന്ന വ്യാപാരി നേതാവ് കമലാലയം സുകു, മുതിർന്ന വ്യാപാരി ഡോ.ബി. ഗോവിന്ദൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.