
നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ പ്രഥമപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ സാംസ്‌കാരിക വകുപ്പ് രണ്ടര കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇരുനില സാംസ്‌കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനം 15 ന് വൈകിട്ട് മൂന്നുമണിക്ക് അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ആധുനിക രീതിയിലുള്ള ഓപ്പൺ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ക്ഷണിതാക്കൾക്ക് വിശ്രമിക്കാനുള്ള പ്രത്യേക മുറികൾ, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയവയാണ് മന്ദിരത്തിലുള്ളത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ. ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ മുഹമ്മദ് റിയാസ്, നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.വിനു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, സി.പി.എം ഏര സെക്രട്ടറി റ്റി. ശ്രീകുമാർ, എൻ.റ്റി. ഷീലാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പലത്തറയിൽ ഗോപകുമാർ, സി.സുജിത്ത്, എസ്.എസ്.ശ്രീരാഗ്, ഊരാളുങ്കൽ നിർമ്മാണ കമ്മിറ്റി അസി. മാനേജർ ഗോപകുമാർ, എസ്.എസ്. അജി അരുവിപ്പുറം എന്നിവർ പങ്കെടുക്കും.