nld

നെയ്യാറ്റിൻകര: "മുറിയരുത്, മുറിക്കരുത്, എന്റെ ഇന്ത്യയെ " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജനതാദൾ (എസ്) 140 നിയോജക മണ്ഡലങ്ങളിലായി നടത്തിയ മതേതര സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ബസ് സ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച സംഗമം മുൻ എം.എൽ.എ ജമീല പ്രകാശം ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ നെല്ലിമൂട് പ്രഭാകരൻ അധ്യക്ഷനായിരുന്നു. കവി വിനോദ് വൈശാഖി, ടി. സദാനന്ദൻ, കൊടങ്ങാവിള വിജയകുമാർ, തിരുപുറം വിൻസെന്റ്, പള്ളിച്ചൽ വിജയകുമാർ, പ്രദീപ്കുമാർ, എം. കെ റിജോഷ്, ഡി. അനിത, സി. അനിൽകുമാർ, ജെ. കുഞ്ഞുകൃഷ്ണൻ, കാരോട് ശിവദാസ്, ഇരുമ്പിൽ വർഗീസ്, സി. ബാബുരാജൻ, കെ.ആർ. അനിൽരാജ്, പോങ്ങിൽ മണി, ജി. സുരേഷ്, ബിനോ ബൻസിഗർ, തച്ചക്കുടി ഷാജി, ടി. തിലകം, പോങ്ങിൽ ഗിരിജ, മുള്ളുവിള സൈമൺ, ജോൺ വിൽ‌സൺ, കെ. കുട്ടൻ, ടി. എൽ ഡിക്‌സൻ തുടങ്ങിയവർ നേതൃത്വം നൽകി.